KSRTC യിൽ ശമ്പള പരിഷകരണം നടപ്പിലാക്കുക, മുഖ്യമന്ത്രി വാക്കു പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു് മണ്ണാർക്കാട് ksrtc ഡിപ്പോയിൽ 18 09 2021 രാവിലെ ഏഴുമണി മുതൽ വൈകീട്ട് ഏഴുമണി വരെ കൂട്ട ഉപവാസം നടക്കുന്നു. KSTES BMS മണ്ണാർക്കാട് യൂണിറ്റ് അദ്ധ്യക്ഷൻ PC ഷാജി യുടെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസ സമരം KSTES BMS ജില്ലാ സെക്രട്ടറി TV രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു.കാലാനുസൃതമായ ശമ്പള പരിഷകരണം എന്ന ജീവനക്കാരന്റെ ന്യായമായ അവകാശം നിഷേധിക്കുന്ന ഇടതു സർക്കാർ നിലപാട് തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളി ആണെന്ന് അദ്ദേഹം പറഞ്ഞു. പത്തു വർഷമായി KSRTC ജീവനക്കാരന് നഷ്ടമായ ശമ്പള വർധനവിന് വേണ്ടി ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭവുമായി എംപ്ലോയീസ് സംഘ് മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി…
KSTES BMSജില്ലാ ജോയിന്റ് സെക്രട്ടറി കണ്ണൻ, സുധീഷ്, കാളിദാസൻ, Lമധു ,Pരാജേഷ്, K രാജൻ, ശ്രീശൻ, സുരേഷ്, എന്നിവർ നേതൃത്വം നൽകി …. ശ്രീ വിജയൻ ,പ്രഭാകരൻ ,മാധവൻ, സോമൻ, കണ്ണൻ, മാധവൻ, രാജേഷ്, ദിവാകർ ദാസ് ,തങ്കപ്പൻഎന്നിവർ ആശംസകൾ അറിയിച്ചു.
ഉപവാസ സമരത്തിന്റെ സമാരോപ് KSTES BMS സംസ്ഥാന സെക്രട്ടറി PK ബൈജു നിർവഹിച്ചു.