മണ്ണാർക്കാട്: തെങ്കര പപഞ്ചാപഞ്ചായത്തിൽ മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചയാളുടെ വീട്ടിലെ ആറുപേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ വീട്ടുകാർക്ക് ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവാകുകയായിരുന്നു. പഞ്ചായത്തിൽ ഇന്നലെ ആകെ ഒന്പതുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്പതുപേർക്കും സന്പർക്കത്തിലൂടെയാണ് രോഗം.