ആലത്തൂർ: ആലത്തൂർ കൗൺസിൽ ഫോർ ഡെവലപ്മെൻറ് നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സഹായ പദ്ധതികളുടെ ഉദ്ഘാടനം കൗൺസിൽ പ്രസിഡണ്ട് അഡ്വക്കറ്റ് പി.വി. വിജയരാഘവൻ നിർവഹിച്ചു. വെങ്ങന്നൂരിൽ താമസിക്കുന്ന രാമചന്ദ്രന് ചികിത്സാ സഹായം നൽകിയാണ് ഈ വർഷം കൗൺസിൽ നടത്താനുദ്ദേശിക്കുന്ന വിവിധ സഹായ വിതരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. പഠനോപകരണങ്ങൾ, ഭക്ഷ്യക്കിറ്റ്, ചികിത്സാസഹായം,, റേഷൻ സഹായം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത് പി. അപ്പുക്കുട്ടൻ, കെ. എസ്. ജെയിംസ്, കെ. ബാബു, എ. അബ്ദുറഹ്മാൻ, എൻ. ഹലീൽ, മുഹമ്മദ് റഫീഖ്, എന്നിവർ പങ്കെടുത്തു. സെക്രട്ടറി പി. എസ്. അബു ഫൈസൽ മാസ്റ്റർ സ്വാഗതവും കോഡിനേറ്റർ കുഞ്ഞുമോൻ ഹാജി നന്ദിയും പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ആലത്തൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് രാത്രിഭക്ഷണം നൽകി കൊണ്ടിരിക്കുന്ന സംഘടനയാണ് ആലത്തൂർ കൗൺസിൽ ഫോർ ഡെവലപ്മെന്റ്