ജനുവരി 30 ന് മഹാത്മജിയുടെ 75 ആം രക്തസാക്ഷിത്വ ദിനത്തിൽ പാലക്കാട് ജില്ലയിൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുമ്പിൽ പുഷപാർച്ചനയും, മഹാത്മജി അനുസ്മരണവും, വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞയും നടത്തി.
മലമ്പുഴ നിയോജക മണ്ഡലത്തിൽ മുണ്ടൂരിൽ നടത്തിയ അനുസ്മരണ പരിപാടി ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.വി.പി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.കെ.വാസു മുഖ്യ പ്രഭാഷണം നടത്തി.
പാലക്കാട് നിയോജക മണ്ഡലത്തിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ പി.ശശി ശേഖൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ടി.എൻ.ചന്ദ്രൻ പ്രസംഗിച്ചു.
ചിറ്റൂർ നിയോജക മണ്ഡലം അനുസ്മരണ ചടങ്ങിൽ പി.മധുസൂതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ശശികുമാർ പ്രസംഗിച്ചു.
ഷൊർണ്ണൂർ നിയോജക
മണ്ഡലം അനുസ്മരണ പരിപാടി എം.ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു.ഒ മരക്കാർ അദ്ധ്യക്ഷത വഹിച്ചു.
കോങ്ങാട് നിയോജക മണ്ഡലം അനുസ്മരണ പരിപാടി എം.സുധീർ കമാർ ഉദ്ഘാടനം ചെയ്തു.കെ.എസ്.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.
ഒറ്റപ്പാലം നിയോജക മണ്ഡലം അനുസ്മരണ പരിപാടി പി.സി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.കെ.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആലത്തൂർ നിയോജക മണ്ഡലം അനുസ്മരണ പരിപാടി എ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.ടി.യു.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.അജിത പ്രസംഗിച്ചു.
തരൂർ നിയോജക മണ്ഡലം അനുസ്മരണ പരിപാടി എ.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. വി.വിജയമോഹനൻ അധ്യക്ഷത വഹിച്ചു.
നെന്മാറ നിയോജക മണ്ഡലം അനുസ്മരണ പരിപാടി എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ണാർക്കാട് നിയോജക മണ്ഡലം അനുസ്മരണ പരിപാടി പി.കെ.സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. ബിജു മലയിൽ അധ്യക്ഷത വഹിച്ചു.