ജോസ് ചാലക്കലിനെ ആദരിച്ചു.
പാലക്കാട്: പത്രപ്രവർത്തന രംഗത്ത് നാൽപതു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോസ് ചാലക്കലിനെ ഓൾ ഇന്ത്യ വീരശൈവ സഭ ആദരിച്ചു.
ആണ്ടിമഠം പാഞ്ചാലിയമ്മൻ ഓഡിറ്റോറിയത്തിൽ നടന്ന ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗത്തിലാണ് ആദരിച്ചത്.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് പൊന്നാടയണിയിച്ചു.
തുറന്ന കത്ത് പത്രത്തിൻ്റെ ജില്ലാ ലേഖകനും ദീപിക ദിനപത്രത്തിൻ്റെ മലമ്പുഴ പ്രാദേശീക ലേഖകനുമായി ഇപ്പോൾ ജോസ് ചാലക്കൽ പ്രവർത്തിക്കുന്നു.