സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍
ജില്ലാ എംപ്ലോയ്ബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബര്‍ എട്ടിന് അഭിമുഖം നടത്തുന്നു. ഫീല്‍ഡ് ഓഫീസര്‍, സെയില്‍ ഓഫീസര്‍ ഒഴിവിലേക്ക് പ്ലസ്.ടുവും സിവില്‍ ഫാക്കല്‍റ്റി തസ്തികയ്ക്ക് സിവില്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രിയും കുറഞ്ഞ് ഒരു വര്‍ഷത്തെ അധ്യപന പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവര് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന് ഫീസ് 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ ഏഴിന് വൈകീട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435.