ശ്രീജിത്ത് എസ്. നായർക്ക് ജെസിഐയുടെ മികച്ച പ്രസിഡന്റിനുള്ള പുരസ്കാരം
പാലക്കാട്്: ജെസിഐ പാലക്കാടിന്റെ പ്രസിഡന്റ് ശ്രീജിത്ത് എസ് നായർക്ക് കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന ജൂനിയർ ചേംബർ ഇന്റർനാഷണൽ മേഖല ഇരുപത്തിയൊന്നിലെ ഏറ്റവും മികച്ച പ്രസിഡന്റിനുള്ള പുരസ്കാരം ലഭിച്ചു. കോഴിക്കോട് നടന്ന മേഖലാ സമ്മേളനത്തിൽ വെച്ചാണ് ശ്രീജിത്തിനെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രസിഡന്റായി പ്രഖ്യാപിച്ചത്.
ജെസിഐ പാലക്കാടിന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹ നന്മലക്ഷ്യംവെച്ചുള്ള പദ്ധതികൾ നടപ്പിലാക്കിയതിന്റെ അംഗീകാരമായാണ് ശ്രീജിത്തിന് ഈ ബഹുമതി നൽകിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗത്വമുള്ള ജെസിഐ പാലക്കാടാണ് മികച്ച ലോമിനുള്ള അവാർഡും കരസ്ഥമാക്കിയത്. എൻട്രൻസ് പരിശീലന സ്ഥാപനമായ കെ.ബി.എസ് അക്കാദമിയുടെ ചെയർമാനായ ഇദ്ദേഹം നിരവധി സാമൂഹിക സംഘടനയിൽ ഭാരവാഹിയുമാണ്. പഠനം പാതിവഴിയിൽ മുടങ്ങിയ വിദ്യാർത്ഥികൾക്കുള്ള കേരള പോലീസിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയിൽ നേതൃത്വം നൽകുന്നത് ശ്രീജിത്തും കെ.ബി.എസ് അക്കാദമിയുമാണ്.