മണ്ണാർക്കാട് ജി എം യു പി സ്കൂളിന്റെ
ദിവസങ്ങൾ നീണ്ടുനിന്ന ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു
മണ്ണാർക്കാട് : ഗാന്ധിയൻ ആദർശങ്ങൾക്ക് ലോകമെങ്ങും സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ രാഷ്ട്രപിതാവിനെ അടുത്തറിയാനും അനുഭവിച്ചറിയാനും വേണ്ടി മണ്ണാർക്കാട് ജി എം യു പി സ്കൂൾ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണം ശ്രദ്ധേയമായി. എന്റെ ഹൃദയത്തിലെ ഗാന്ധി എന്ന വിഷയത്തിൽ പ്രസംഗ മത്സരം, ഗാന്ധിജി ഇതിവൃത്തമായ കവിതകളുടെ ആലാപനം,ഗാന്ധി ചിത്രങ്ങളിലൂടെ, ഗാന്ധി സൂക്തങ്ങളുടെ അവതരണം,പോസ്റ്റർ രചന , ഗാന്ധിജിയെ കണ്ടുമുട്ടിയാൽ നിങ്ങൾ നടത്തുന്ന അഭിമുഖം തുടങ്ങിയവ കൗതുകമായി. രാഷ്ട്രപിതാവിന്റെ ജീവിതത്തിലെ പ്രധാന സമരങ്ങൾ ,ആഹാര രീതി,ജീവിതചര്യ, വസ്ത്രധാരണം, ഗാന്ധിയൻ സങ്കല്പങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തിയത് കുട്ടികൾക്കും രക്ഷിതാക്കാൾക്കും ഏറെ ഹൃദ്യമായി. ഗാന്ധിയൻ ചിന്താധാരകൾ പകർന്നു നൽകാൻ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചുട്ടുണ്ടെന്ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് വിലയിരുത്തി. പ്രച്ഛന്ന വേഷധാരികളായി കുട്ടികൾ ഗാന്ധി വേഷത്തിൽ രംഗാവിഷ്കാരം നടത്തിയതോടെ വാരാചരണത്തിന് സമാപനം കുറിച്ചു.
വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ് എന്നിവകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഒരാഴ്ച നീണ്ടുനിന്ന പഠന പരിപാടി സംഘടിപ്പിച്ചത്. എം.ഷഹനാസ് , പി.എം സഹീറ ബാനു, യു.കെ.എം ബഷീർ,പി. കെ ആശ,പി. മനോജ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.