മാറരുത് : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം പാലക്കാട്: സംസ്ഥാനത്ത് ചില പോലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടി മൂലം ജനമൈത്രി പോലീസ് ജനദ്രോഹ പോലീസായി മാറിയിരിക്കുകയാണെന്ന് നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഭരണകക്ഷിയിൽപ്പെട്ടവർക്കു പോലും നീതി ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു. നിരവധി പേർക്ക് പോലീസിന്റെ ക്രൂരമായ മർദ്ദനവും മോശമായ പെരുമാറ്റവും മൂലം ആത്മഹത്യ വരെ ചെയ്യേണ്ട സ്ഥിതിയുണ്ടായിട്ടും അഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടി ഉണ്ടാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ദേശീയ പാതയോരത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലെ മൂന്നുപേരെ ലാത്തി കൊണ്ട് അടിച്ച്ക്രൂരമായി പരുക്കേല്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നാഷണൽ ഹുമൺ റൈറ്റ്സ് ഫോറംജില്ലാ പ്രസിഡണ്ട് എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: ആർ. ഹരിദാസ് , എ.സി. കൊച്ചുകുട്ടൻ, സോമൻ കുറുപ്പത്ത്, എം.രാമകൃഷ്ണൻ, സുധാകരൻ കളത്തിൽ, കെ.എ. രാമകൃഷ്ണൻ , കെ.രാമചന്ദ്രൻ , എൻ.കെ. സൂരജ്, ശിവൻ കടമ്പഴിപ്പുറം പ്രസംഗിച്ചു