അവശ്യ സാധനങ്ങളുടെ വിലകയറ്റത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഇടത്
സർക്കാരിന് ഒഴിഞ്ഞു മാറാൻ കഴിയില്ല എന്ന് ഐ എൻ റ്റി യു സി ജില്ലാ
പ്രസിഡണ്ട് മനോജ് ചീങ്ങനൂർ അഭിപ്രായപെട്ടു
സംസ്ഥാന ഐ എൻ ററി യു സി യുടെ ആഹ്വാനപ്രകാരം ഐ എൻ റ്റി യു സി പാലക്കാട്
റീജിനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില കയറ്റ വിരുദ്ധ സയാഹ്ന
ധർണയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച് പ്രസംഗിക്കുകയായിരുന്നു മനോജ്
ചീങ്ങനൂർ. റീജനൽ പ്രസിഡണ്ട് ബി അനിൽകുമാർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
സംസ്ഥാന ഐ എൻ ററി യൂസി സീനിയർ വൈസ് പ്രസിഡണ്ട് കെ അപ്പു
മുഖ്യപ്രഭാഷണംനടത്തി. സംസ്ഥാന നിർവാഹകസമിതി അംഗം എച് മുബാറക്ക്, ജില്ലാ
വൈസ് പ്രസിഡണ്ട് സുധാകരൻ പ്ലാക്കാട്ട്, നേതാക്കളായ കെ എൻ സഹീർ,
സുനിൽമാത്തൂർ, അബ്ദുൾ ജബ്ബാർ, ഹക്കീം, എം എ ആസിഫ്, സെൽവൻ,കെ അയ്യപ്പൻ
എന്നിവർ പ്രസംഗിച്ചു.