“ജനകീയ ബദലിനെ അധികാരത്തിലേറ്റുക” ; ഇന്ത്യൻ സോഷ്യൽ ഫോറം ഷൊർണൂർ, പട്ടാമ്പി ജി സി സി സംഗമം
പാലക്കാട് : ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പിൽ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന SDPI സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഷൊർണൂർ, പട്ടാമ്പി മണ്ഡലം ജിസിസി സംഗമം ആവശ്യപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറം പാലക്കാട് ജില്ലാ ജിസിസി ഇലക്ഷൻ കൺവീനറും ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തർ പാലക്കാട് ജില്ലാ സമിതി അംഗവുമായ ശംസുദ്ധീൻ കുലുക്കല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ കോൺഫറൻസിൽ SDPI സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാൻ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു . ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ ഇടത് വലത് മുന്നണികളും bjp യും വിദ്വേഷവും വർഗ്ഗീയതയും പ്രചരിപ്പിച്ച് സാമൂഹിക വിഭജനത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാമെന്ന അപകടകരമായ തന്ത്രമാണ് പയറ്റുന്നത്. പ്രബുദ്ധരായ വോട്ടർമാർ ഇതിനിടയിൽ നിന്നും യഥാർത്ഥ ബദലിനെ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വർത്തമാനഇന്ത്യൻ സാഹചര്യത്തിൽ SDPI യെ ശക്തിപ്പെടുത്തേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിച്ചു മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഓരോ ഇന്ത്യൻ പൗരന്റെയും ഉത്തരവാദിത്തമായി മാറുകയാണെന്ന്
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ധ, കേരള സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ യോഗത്തിൽ പങ്കെടുത്തു സംസാരിക്കവേ അഭിപ്രായപ്പെട്ടു
പട്ടാമ്പി നിയോജക മണ്ഡലം SDPI സ്ഥാനാർഥി SP അമീറലിയും ഷൊർണ്ണൂർ നിയോജക മണ്ഡലം SDPI സ്ഥാനാർഥി മുഹമ്മദ് മുസ്തഫയും യോഗത്തിൽ സന്നിഹിതരായിരുന്നു. ഹൃദ്യവും ആവേശകരവുമായ പ്രതികരണങ്ങളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. ബദൽ രാഷ്ട്രീയത്തെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞുവെന്നും മണ്ഡലങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് അമീറലിയും മുസ്തഫയും അഭിപ്രായപ്പെട്ടു.
ഷഫീഖ് നെല്ലായ സ്വാഗതവും നൗഷാദ് പറക്കാട് നന്ദിയും പറഞ്ഞു