മലമ്പുഴ:അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയേഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടനം അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ നും
പ്രകൃതി -പരിസ്ഥിതി – ചരിത്രം -പൈതൃകം വായനശാലയുടെ ഉത്ഘാടനം ബയോ ഡൈവേഴ്സിറ്റി ജില്ല കോർഡിനേറ്റർ -ബാബു ബോണവെഞ്ചർ റും നിർവ്വഹിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡും – ബയോഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്തും ചേർന്നു ഒരുക്കന്ന – ഫോറസ്റ്റ് ഫ്രൂട്ട് ഗാർഡൻ പദ്ധതി ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് കുന്നം പാറയിൽ തുടക്കം കുറിച്ചു . പരിപാടികളിൽ വൈസ് പ്രസിഡന്റ് മോഹനൻ , സ്റ്റാൻഡിങ്ങ് കമ്മിറ്റി പ്രസിഡന്റു മരായ മഞ്ജു മുരളി – കുമാരി ഐശ്വര്യ, ബയോ ഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി മെമ്പർമാർ അഡ്വ. ലിജോ പനങ്ങാടൻ , സതീഷ് പുളിക്കൽ – സെക്രട്ടറി പ്രീത അനിരുദ്ധ് , എല്ലാ വാർഡു മെമ്പർമാരും പങ്കെടുത്തു