അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ അനുസ്മരിച്ച് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. സതീശന്റെ പോരാട്ടവീര്യം തെരഞ്ഞെടുപ്പുകൾ കടുപ്പമേറിയതാക്കിയെന്ന് എം. ബി രാജേഷ് പറഞ്ഞു.
2001ൽ കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്ബോഴാണ് മലമ്ബുഴയിൽ വി. എസിനെതിരെ സതീശൻ മത്സരത്തിനെത്തിയത്. അന്ന് ശക്തമായ പോരാട്ടമാണ് സതീശൻ കാഴ്ചവെച്ചത്. പിന്നീട് 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ അവസാന നിമിഷം വരെ ലീഡ് നിലനിർത്തിയ സതീശൻ വിജയം കൈവിട്ടത് വോട്ടെണ്ണലിന്റെ ഏറ്റവും അവസാനഘട്ടത്തിലായിരുന്നുവെന്നും എം. ബി രാജേഷ് ചൂണ്ടിക്കാട്ടി.