ചിറ്റൂർ: സംസ്ഥാനത്ത് ഒന്നാംവിള നെല്ലുസംഭരണത്തിന് കർഷക രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി സംഭരണത്തിന് ഏജൻസികളായി മില്ലുകാരെ നിശ്ചയിക്കുകയും സംഭരണം തുടങ്ങുന്നതിനും എത്രയുംവേഗം നടപടിയെടുക്കണമെന്നും രമ്യാ ഹരിദാസ് എംപി സർക്കാരിനോട് ആവശ്യപ്പെട്ടു.
നെല്ലുസംഭരണത്തിന്റെ തുകയിൽ സംസ്ഥാന വിഹിതം അനുവദിച്ച് താങ്ങുവില വർധിപ്പിക്കുകയും മഴക്കെടുതിയിൽ കൃഷിനശിച്ച കർഷകർക്ക് അടിയന്തിര സഹായം അനുവദിക്കണമെന്നും നെല്ലുകടത്തുകൂലി തർക്കം ചർച്ചചെയ്ത് പരിഹരിക്കണമെന്നും എംപി ആവശ്യമുന്നയിച്ചു.കാലാവസ്ഥ വ്യതിയാനംമൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് നടപടിയെടുക്കുകയും മില്ലുകാരുമായി ദീർഘകാല എഗ്രിമെന്റിന് സർക്കാർ തയാറാകണമെന്നും കഴിഞ്ഞ സീസണിൽ അളന്ന നെല്ലിന്റെ തുക കൊടുത്തുതീർക്കാൻ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി, ഭക്ഷ്യ സിവിൽ സപ്ലൈസ്, കൃഷി വകുപ്പുമന്ത്രിമാർക്കുള്ള കത്തിൽ രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു.