പാചക വാതക വില വര്‍ധനയില്‍കേരള മഹിളാ സംഘംപ്രതിഷേധിച്ചു
തച്ചമ്പാറ: പാചക വാതകത്തിന് തുടർച്ചയായി ഓരോ തവണയും വില വർധിപ്പിച്ച നടപടിക്കെതിരെ കേരള മഹിളാ സംഘംകോങ്ങാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തച്ചമ്പാറ പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം എഐടിയുസിജില്ലാ പ്രസിഡന്റ് പി. ശിവദാസൻ ഉൽഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധികാലത്ത് പാചക വാതക വില വര്‍ധിപ്പിച്ച് ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാന്‍ ഓരോരുത്തരും രംഗത്തുവരണമെന്ന്ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സുമിത അദ്ധ്യക്ഷത വഹിച്ചു. ലിസി, ശ്രീജ, കുമാരി, ജോർജ് തച്ചമ്പാറ, രാധാകൃഷ്ണൻ ,തങ്കച്ചൻമാത്യൂസ് തുടങ്ങിയവർ സംസാരിച്ചു