പാലക്കാട്:പ്ലസ് ടുവിനു ശേഷം ഡിഗ്രി,പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിൽ ജില്ലയിൽ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണുള്ളതെന്നും പതിനായിരങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയിൽ അവസരങ്ങളില്ലാതെ പുറത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ പ്രതിഷേധാർഹമാണെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.ഗവ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളില്ലാത്ത മലമ്പുഴ,ആലത്തൂർ മണ്ഡലങ്ങളിൽ കോളേജ് അനുവദിക്കണമെന്നും ഒരു എയ്ഡഡ് കോളേജും പരിമിതമായ സൗകര്യങ്ങളും മാത്രമുള്ള ഷൊർണൂർ മണ്ഡലത്തിൽ ഗവൺമെന്റ് കോളേജ് അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.കെട്ടിട നിർമാണം /മറ്റു അറ്റകുറ്റപ്പണികൾ മന്ദഗതിയിൽ നിൽക്കുന്ന തൃത്താല ഗവ. കോളേജ് അടക്കമുള്ളിടങ്ങളിൽ പ്രവൃത്തികൾ ദ്രുതഗതിയിലാക്കണമെന്നും ജില്ലയിലെ കോളേജുകളിൽ കൂടുതൽ പുതു തലമുറ കോഴ്സുകൾ അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭാഷ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ജില്ലയിലെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് തമിഴ് കോളേജും കായികbരംഗത്ത് മികവ് പുലർത്തുന്ന മുണ്ടൂർ /പറളി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പോർട്സ് കോളേജും ആരംഭിക്കണെമന്നും യോഗം ആവശ്യപ്പെട്ടു.