പാലക്കാട്ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായി ജില്ലയിൽ കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് മാർച്ച് നടത്തിയാണ് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. പകൽ 10.30ന് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അംബാനി, അദാനി എന്നിവരുടെ കോലം കത്തിക്കും. ജില്ലയിൽ ഏരിയ, വാർഡ് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തെ ഭാരത് ബന്ദിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.