കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി
കാരാകുർശി:കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കർഷക സംരക്ഷണ സമിതി കാരാകുർശി യൂണിറ്റ് ആവശ്യപ്പെട്ടു. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും വനം വകുപ്പും കർഷകരെ ഇറക്കിവിടൻ മത്സരിക്കുകയാണെന്നും ക്പറഞ്ഞു. കർഷകരുടെ സംരക്ഷണത്തിനുവേണ്ടി കാരാകുർശ്ശിയിൽ കർഷക സംരക്ഷണ പ്രദിഷേധ സദസ്സ് നടത്തി. സദസ്സ് തോമസുകുട്ടി താന്നിയത്ത് ഉദ്ഘാടനം ചെയ്തു, ബിനോയ് കൊച്ചു പുഞ്ചയിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ്ജ് എടത്തല മുഖ്യ പ്രഭാഷണം നടത്തി. ജോസുകുട്ടി, ജോണി കൈതമല, ജോയി തറയിൽ, ടോമി കൊച്ചുപറമ്പിൽ, കുര്യാച്ചൻ, നിതിൻ ഫിലിപ്പ്, അഖിൽ ഷാജി, ജോർജ് കാഞ്ഞിരത്തിങ്കൽ, ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.