മൈലംപുള്ളിയിൽ മലയോരനിവാസികൾ നടത്തിയ പ്രതിഷേധം
മുണ്ടൂർ: കസ്തൂരിരംഗൻ റിപ്പോർട്ടിലെ വനം, വന്യജീവി സോൺ, ലോലപ്രദേശം സംബന്ധിച്ച വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് മൈലംപുള്ളിയിൽ മലയോരനിവാസികൾ പ്രതിഷേധം നടത്തി.
പുളിയമ്പുള്ളി, മുണ്ടൂർ കയറംകോടം, പുതുപ്പരിയാരം, ധോണി, ഞാറക്കോട് നിവാസികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഫാ. സെബാസ്റ്റ്യൻ ചാക്കോ, ശ്രീരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡൽഹി, അട്ടപ്പാടി കർഷകസമരങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ച് അഭിവാദ്യമർപ്പിച്ചു.