ത്രിതല പഞ്ചായത്ത് അധ്യക്ഷരെ ഇന്നറിയാം
ജില്ല , ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും..പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 11നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ രണ്ടിനും നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാർ വരണാധികാരികൾക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലും. വൈസ് പ്രസിഡന്റുമാർക്ക് പ്രസിഡന്റുമാർ സത്യവാചകംചൊല്ലിക്കൊടുക്കും.