സ്ത്രീകളെ അധിക്ഷേപിക്കൽ: ലീഗ് സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
പാലക്കാട് : നഗരസഭയിലെ 32-ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയായ ടി.എ.അബ്ദുൽ അസീസ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പ്രവർത്തകരെ അധിക്ഷേപിക്കുകയും പ്രചരണത്തിൽ നിന്നും പിന്മാറാനായി ഭീഷണിപ്പെടുത്തുകയും പരിഹാസവാക്കുകൾ പ്രയോഗിക്കുകയും അധിക്ഷേപിക്കുകയും പ്രചരണ യോഗത്തിൽ മൈക്കിലൂടെ തെറിയഭിഷേകം നടത്തുകയും ചെയ്തതിന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പരാജയ ഭീതി മൂലം കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ലീഗ് സ്ഥാനാർത്ഥി ചെയ്തു കൊണ്ടിരിക്കുന്നത്.