വോട്ടുറപ്പിക്കലിന്റെെ പകൽ ചൂടിൽ
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിെൻറ പരസ്യ പ്രചാരണം തീർന്നു. ഇന്ന് ആരവങ്ങളില്ലാതെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള തീവ്രശതീവ്രശ്രമത്തിലാണ് മുന്നണികൾ. ജനവിധി വോട്ടുയന്ത്രത്തിൽ പതിയുന്നതിന് മുമ്പുള്ള ദിനം മുന്നണികൾക്ക് പ്രതീക്ഷകളുടേത് കൂടിയാണ് …വിധിയെഴുതുന്ന ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ എല്ലാ രാഷ്ട്രീയപാർട്ടികളും വിജയം അവകാശപ്പെടുന്നുണ്ട് നഗരസഭയുടെ 52 വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത് ഏതാനും വാർഡുകളിൽ സ്വതന്ത്രരുടെ സാന്നിധ്യവും ശക്തമാണ്.
പല വാർഡുകളിലേയും ഫലം പ്രവചനാതീതമാണ്. നഗരസഭയുടെ പ്രവേശന കവാടമായ ഒലവക്കോട് സെൻട്രൽ വാർഡ് യുഡിഎഫ് സ്ഥാനാർഥി സിന്ധു പ്രദീപ് മുന്നിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു