പാലക്കാട് ജില്ല ഒരുങ്ങി
23,35345 വോട്ടര്‍മാര്‍ ബൂത്തിലേക്ക്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഒരുങ്ങി. 23,35345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 1120163 പുരുഷന്മാരും 1215168 പേര് സ്ത്രീകളും 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 88 ഗ്രാമപഞ്ചായത്തുകളിലേക്കും ഏഴ് മുനിസിപ്പിലാറ്റികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകളിലേക്ക് 126 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്ക് 636 സ്ഥാനാര്‍ത്ഥികളും 88 ഗ്രാമപഞ്ചായത്തുകളിലെ 1490 വാര്‍ഡുകളിലേക്ക് 5016 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. ഏഴ് മുനിസിപ്പാലിറ്റകളിലെ 234 വാര്‍ഡുകളിലേക്ക് 809 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.