Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന പാലക്കാട് നഗരസഭ

Palakkad News by Palakkad News
6 years ago
in PALAKKAD
0
പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്​: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത്​ ബി.​ജെ.​പി അ​ധി​കാ​ര​​ത്തി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ​യാ​ണ്​ പാ​ല​ക്കാ​ട്​. ആ​ര്​ അ​ധി​കാ​ര​ത്തി​ലെ​ന്ന ജ​ന​വി​ധി​ക്കൊ​പ്പം അ​ധ്യ​ക്ഷ​സ്ഥാ​ന​വും ഇ​ക്കു​റി സ​ജീ​വ ച​ർ​ച്ച​യാ​ണ്. നി​ല​വി​ൽ അ​ധ്യ​ക്ഷ​സ്ഥാ​നം വ​നി​ത​ക്കാ​ണ്. ഇ​തി​ൽ മാ​റ്റം ഉ​ണ്ടാ​കു​മോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ബി.​ജെ.​പി ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടു​മോ, യു.​ഡി.​എ​ഫ്​ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കു​മോ, എ​ൽ.​ഡി.​എ​ഫ്​ നേ​ടു​മോ എ​ന്ന​താ​ണ്​ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. അ​ധ്യ​ക്ഷ സം​വ​ര​ണ​ത്തി​ൽ തീ​രു​മാ​നം വ​രു​ന്ന​തി​ന​നു​സ​രി​ച്ച്​ യു.​ഡി.​എ​ഫും ബി.​ജെ.​പി​യും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ട്.

മു​ൻ ചെ​യ​ർ​പേ​ഴ്​​സ​ൻ പ്ര​മീ​ള ശ​ശി​ധ​ര​ൻ വാ​ർ​ഡ്​ 12 പു​ത്തൂ​ർ സൗ​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. വൈ​സ്​​ചെ​യ​ർ​മാ​നാ​യി​രു​ന്ന ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്​​ണ​കു​മാ​ർ മ​ത്സ​ര​രം​ഗ​ത്ത്​ നി​ന്ന്​ മാ​റി നി​ന്ന​പ്പോ​ൾ ഭാ​ര്യ സി​റ്റി​ങ്​ സീ​റ്റി​ൽ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു. അ​മ്മ സി.​കെ. വി​ജ​യ​കു​മാ​രി ഇ​തേ വാ​ർ​ഡി​ൽ മ​ക​ൾ​ക്കെ​തി​രെ സ്വ​ത​​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു​ണ്ട്. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക്കെ​തി​രെ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധി​ച്ച്​ ബി.​ജെ.​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വും മു​ൻ ന​ഗ​ര​സ​ഭ പാ​ര്‍ല​മെൻറ​റി പാ​ര്‍ട്ടി ലീ​ഡ​റു​മാ​യ എ​സ്.​ആ​ർ. ബാ​ല​സു​ബ്ര​ഹ്മ​ണ്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന്​ പി​ൻ​വാ​ങ്ങി​യ​തോ​, പുറത്താക്കിയത് ആണോ എന്നുള്ളതും സംശയമുണ്ട്. മൂത്താൽ സർവീസ് സൊസൈറ്റി ഇതിൽ പ്രതിഷേധിച്ചിരുന്നു.

വിമത നീക്കങ്ങളാണ് ​ ബി.​ജെ.​പി​ക്കും യു.​ഡി.​എ​ഫി​നും പ​ല​യി​ട​ത്തും ത​ല​വേ​ദ​ന​യാ​ണ്.

24ാം വാ​ർ​ഡ്​ കു​ന്ന​ത്തൂ​ർ​മേ​ട്​ സൗ​ത്തി​ൽ നി​ന്ന്​ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യും യു.​ഡി.​എ​ഫ്​ ജി​ല്ല ക​ൺ​വീ​ന​റു​മാ​യ പി. ​ബാ​ല​ഗോ​പാ​ൽ മ​ത്സ​രി​ക്കു​േ​മ്പാ​ൾ ​കോ​ൺ​ഗ്ര​സ്​ വാ​ർ​ഡ്​ ​പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ എ​ഫ്.​ബി. ബ​ഷീ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

വി​മ​ത​നാ​യി പ​ത്രി​ക ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സ്​ പു​റ​ത്താ​ക്കി​യ മു​ൻ ഡി.​സി.​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ. ​ഭ​വ​ദാ​സ്​ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യെ​ത്തു​ന്ന 11ാം വാ​ർ​ഡ്​ ക​ല്ലേ​പ്പു​ള്ളി​യി​ലും മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​ണ്.

പി.​ജി. ജ​യ​പ്ര​കാ​ശാ​ണ്​ ഇ​വി​ടെ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി. ന​ഗ​ര​സ​ഭ​യി​ൽ യു.​ഡി.​എ​ഫു​മാ​യി സ​ഖ്യ​മി​ല്ലാ​ത്ത വെ​ൽ​ഫ​യ​ർ​പാ​ർ​ട്ടി​ക്ക്​ വാ​ർ​ഡ്​ 32 വെ​ണ്ണ​ക്ക​ര സൗ​ത്തി​ൽ എം. ​സു​ലൈ​മാ​നാ​ണ്​ സ്ഥാ​നാ​ർ​ഥി. യു.​ഡി.​എ​ഫി​നാ​യി ലീ​ഗ്​ നേ​താ​വ്​ ടി.​എ. അ​ബ്​​ദു​ൽ അ​സീ​സും വാ​ർ​ഡി​ൽ ജ​ന​വി​ധി തേ​ടു​ന്നു. യു.​ഡി.​എ​ഫ്​ പ​ര​മ്പ​രാ​ഗ​ത​മാ​യി കൈ​വ​ശം വ​ച്ച വാ​ർ​ഡ്​ ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ്​ വെ​ൽ​ഫ​യ​ർ​പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ത്ത​ത്.
52 വാ​ർ​ഡു​ള്ള ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടി​ട​ത്ത്​ നേ​ർ​ക്കു​നേ​രാ​ണ്​ പോ​രാ​ട്ടം. 31ാം വാ​ർ​ഡ്​ പു​തു​പ്പ​ള്ളി​ത്തെ​രു​വി​ൽ യു.​ഡി.​എ​ഫ്​- എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ൾ നേ​രി​ട്ടാ​ണ്​ പോ​രാ​ട്ടം. വാ​ർ​ഡി​ൽ ആ​കെ ര​ണ്ട്​ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ ഉ​ള്ള​ത്. 50ാം വാ​ർ​ഡ്​ വ​ട​ക്ക​ന്ത​റ​യി​ലും നേ​ർ​ക്ക​ു​നേ​രാ​ണ്​ അ​ങ്കം. ഇ​വി​ടെ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ള​ി​പ്പോ​യ​തോ​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യും എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യു​മാ​ണ്​ ക​ള​ത്തി​ൽ. 17ാം വാ​ർ​ഡ്​ ന​രി​കു​ത്തി​യി​ലാ​ണ്​ കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​വി​ടെ എ​ട്ടു​പേ​ർ ജ​ന​വി​ധി തേ​ടു​ന്നു.

51 വാ​ർ​ഡു​ക​ളി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന എ​ൻ.​ഡി.​എ​യി​ൽ ബി.​ജെ.​പി 49 വാ​ർ​ഡു​ക​ളി​ലും ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സ്​ ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ര​ണ്ട്​ വാ​ർ​ഡു​ക​ളി​ൽ ബി.​ജെ.​പി ഉ​ൾ​പ്പെ​ടു​ന്ന എ​ൻ.​ഡി.​എ മു​ന്ന​ണി​ക്ക്​ സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. യു.​ഡി.​എ​ഫ്​ 51 സീ​റ്റി​ൽ മ​ത്സ​രം​ഗ​ത്തു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​ക്ക്​ 52 സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്.

Previous Post

ആലത്തൂർ മോ​ഷ​ണ പ​ര​മ്പര: പ്ര​തി​ക​ൾ പി​ടി​യി​ൽ

Next Post

മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ സീ​റ്റ് ഒ​ഴി​വ്

Palakkad News

Palakkad News

Next Post
മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ സീ​റ്റ് ഒ​ഴി​വ്

മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് വ​നി​താ കോ​ളേ​ജി​ൽ സീ​റ്റ് ഒ​ഴി​വ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News