പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായ സാഹചര്യത്തിൽ നിരസിച്ചത് 179 നാമനിർദേശ പത്രികക ളാണെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
അവശേഷിക്കുന്നത് 13554 നാമനിർദേശ പത്രികകളാണ്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായാണ് 179 നാമനിർദേശ പത്രികകൾ തള്ളിയത്. നഗരസഭകളിൽ നൽകിയ എല്ലാ നാമനിർദേശപത്രികകളും സ്വീകരിച്ചിട്ടുണ്ട്. ആകെ ലഭിച്ച 13733 നാമനിർദേശ പത്രികകളിലാണ് 179 എണ്ണം സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ച 10581 നാമനിർദ്ദേശപത്രികകളിൽ 174 അപേക്ഷകൾ നിരസിച്ചു. 10407 പത്രികകൾ സ്വീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളിൽ ലഭിച്ച 1225 നാമനിർദ്ദേശ പത്രികകളിൽ നാലെണ്ണം നിരസിച്ചു. 1221 എണ്ണം സ്വീകരിച്ചു.
ജില്ലാ പഞ്ചായത്തിൽ ലഭിച്ച 177 നാമനിർദ്ദേശപത്രികകളിൽ ഒരെണ്ണം മാത്രമാണ് നിരസിച്ചത്.
നഗരസഭകളിൽ ലഭിച്ച 1749 നാമനിർദേശ പത്രികകളും സ്വീകരിച്ചു.
ഇതോടെ ജില്ലയിൽ സ്വീകരിച്ച ആകെ നാമനിർദ്ദേശപത്രികകളുടെ എണ്ണം 13554 ആയി. സ്ഥാനാർഥികൾക്ക് ഇനി 23ന് നാമനിർദേശ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ട്.