അരങ്ങൊഴിഞ്ഞത് അതുല്യ കലാകാരൻ
—- അസീസ് മാസ്റ്റർ —
മലയാള സിനിമാ രംഗത്ത് കാലം സൂക്ഷിക്കുന്ന ഒട്ടേറെ സംഭാവനകൾ നൽകിയാണ് നെടുമുടി വേണു എന്ന അതുല്യ കലാകാരൻ അരങ്ങൊഴിഞ്ഞത്.
നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ നെടുമുടി കയറിയത് അഞ്ഞൂറോളം വേഷങ്ങൾ. പല കഥാപാത്രങ്ങളും ആസ്വാദക മനസുകളിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.
മികച്ച നടനുള്ള മൂന്നെണ്ണം ഉൾപ്പെടെ ആറ് സംസ്ഥാന അവാർഡുകൾ, മൂന്ന് ദേശീയ അവാർഡുകൾ, ചെറുതും വലുതുമായ ഒട്ടേറെ മറ്റ് പുരസ്കാരങ്ങൾ എല്ലാം നേടിയാണ് അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ നെടുമുടി വേണു പൂർത്തിയാക്കിയത്. ഇത്രയും നാൾ വരെ
കൊട്ടും പാട്ടും ആട്ടവും അഭിനയവും എഴുത്തും എല്ലാം വഴങ്ങുന്ന
മലയാള സിനിമാചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തിയ പകരംവയ്കാനില്ലാത്ത അഭിനയപ്രതിഭയുടെ വിയോഗം ആസ്വാദക ലക്ഷങ്ങളുടെ മനസ്സിൽ നൊമ്പരമായി മാറി.
അച്ഛൻ കഥാപാത്രങ്ങളിലൂടെ നെടുമുടി വേണു നടത്തിയ യാത്രകൾ മാത്രം മതി അഭിനയ മികവിൻ്റെ വൈവിധ്യങ്ങൾ ബോധ്യം വരാൻ.
സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും
എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി വേണുവിൻ്റെ കഥാപാത്രങ്ങൾ. കുട്ടനാടിൻ്റെ ഓരങ്ങളിലെവിടെയോ അസ്തമിക്കുമായിരുന്ന വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് കാവാലം നാരായണപ്പണിക്കരാണ്.
അങ്ങനെ എത്രയോ നല്ല അനുഭവങ്ങൾ കൊണ്ട് സമ്പന്നമാക്കിയ കലാകാരന് പ്രണാമം.
ജയ് ഹിന്ദ്.










