കര്‍ഷകരുടെ വിലാപം
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം മുതല്‍ നാം കാണുന്ന വിലാപം ഏറ്റവുമൊടുവിലായി കര്‍ഷകരുടെ രക്തസാക്ഷ്യത്തിലെത്തി നില്‍ക്കുന്നു. ഈ ദാരുണ കൊലപാതകത്തിലൂടെ ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടിലാണ് അഭിമാനമുള്ള ഓരോ ഭാരത പൗരന്മാരും. ലഖിംപുരിലെ കര്‍ഷകരുടെ കൊലപാതകത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ശക്തമായ ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തെ അന്നദാതാക്കളെ ഭീകരവാദികളും അക്രമികളും രാജ്യദ്രോഹികളുമായും ഗുണ്ടകളുമായും ചിത്രീകരിക്കുന്ന സംഘിബുദ്ധിയില്‍ നിന്നും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം ജനങ്ങളിലാണ് ഇന്ത്യയുടെയും കര്‍ഷകരുടെയും പ്രതീക്ഷ മുഴുവന്‍. അതേസമയം, ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപയും ഒരാള്‍ക്ക് ജോലിയും പരുക്കേറ്റവര്‍ക്ക് 10 ലക്ഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൊണ്ട് ഒരിക്കലും യു പി സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും കര്‍ഷകരുടെ മേലുള്ള അതിക്രമത്തിന്റെ പാടുകള്‍ മായ്ച്ചു കളയാനാവില്ല. കര്‍ഷകന്‍ വെച്ച പടക്കം തിന്ന് ആന ചത്ത കേരളത്തെ മുഴുവന്‍ കുറ്റം പറഞ്ഞ സാംസ്‌കാരിക നായകരൊന്നും ലഖിംപുരിലെ കൊലപാതകത്തെക്കുറിച്ച് കാര്യമൊയൊന്നും ചര്‍ച്ച ചെയ്തു കാണുന്നില്ല എന്നത് ഓരോ മലയാളിയും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതാണ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നുവെന്നത് തന്നെ വലിയ കാര്യം. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ രാം കശ്യപ് കൂടി മരിച്ചതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ലഖിംപുരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയാന്‍ പൊലീസ് അതിര്‍ത്തികള്‍ അടച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധ ജ്വാല അണയ്ക്കാനാവില്ല. സംഭവസ്ഥലമോ മറ്റു കാര്യങ്ങളോ അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാക്കളെ അനുവദിക്കാത്ത യു പി സര്‍ക്കാര്‍ നടപടി, മുന്‍പും നടന്ന ഒട്ടേറെ വിവാദ സംഭവങ്ങളില്‍ നാം അറിഞ്ഞതാണ്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും കര്‍ഷകര്‍ക്ക് പോലും നിഷേധിക്കപ്പെടുന്ന മോദി ഭരണത്തില്‍ പല ആശങ്കകളും നിഴലിക്കുന്നു. ഭയമില്ലാതെ സമരം ചെയ്യാനുള്ള, പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒരു സ്വതന്ത്രഭാരതത്തെ കെട്ടിപ്പെടുത്താന്‍ നാം ഓരോരുത്തരും സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. നല്ലൊരു കാലം സ്വപ്‌നം കാണാന്‍, ഭയരഹിതമായി ജീവിക്കാന്‍, വരുംതലമുറകള്‍ക്ക് അഭിമാനത്തോടെ ലോകത്തെ പ്രതിനിധീകരിക്കാന്‍ കര്‍ഷകരുടെ ശബ്ദം നാം കേട്ടേ മതിയാവൂ…അവരാണ് നമുക്ക് അന്നം തരുന്നത്. എല്ലാവര്‍ക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.