ഡോക്ടർക്ക് പോപുലർ ഫ്രണ്ടിന്റെ ആദരം.
പാലക്കാട്.എം ബി ബി എസ് നേടി നാടിനു അഭിമാനമായി മാറിയ ഡോ. ഹന്നത് മൊയ്‌ദുവിനെ പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിൻ കര ഉപഹാരം നൽകി ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം സവാദ് കാരക്കാട്, ഒ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റും, ഹയാത്ത് ഗോൾഡ് ആൻഡ് ഡയമണ്ട് എം ഡിയുമായ മൊയ്‌ദു വരമംഗലത്തിന്റെ മകളാണ് ഡോ. ഹന്നത് മൊയ്‌ദു.










