പാലക്കാട് നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
പാലക്കാട്.നഗരത്തിൽ തെരുവുനായ്ക്കളുടെ വിളയാട്ടത്തിന് കുറവില്ല. നഗരറോഡുകളിൽ കൂട്ടമായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു.
സ്റ്റേഡിയം ബൈപാസ് റോഡ്, സുൽത്താൻപേട്ട പള്ളി റോഡ്, ജില്ലാ ആശുപത്രി റോഡ് ബി ഓ സി റോഡ് . താണാവ് റോഡ്. കൽമണ്ഡപം വൈപ്പാസ് റോഡ്.തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളുടെ വിളയാട്ടം കൂടുതൽ. പാതയോരങ്ങളിൽ തള്ളുന്ന മാലിന്യം ഭക്ഷിക്കാൻ കൂട്ടമായി എത്തുന്ന നായ്ക്കൾ ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നുണ്ട്.
യാത്രികാലങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ അപകടത്തിനും ഇടയാക്കുന്നുണ്ട്. കൂടാതെ തെരുവുനായ്ക്കൾ മാലിന്യം റോഡിലേക്ക് വലിച്ചിടന്നതിനാൽ കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചില നായ്ക്കൾ യാത്രക്കാരുടെ പിറകെ പോകുന്നത് കടിക്കുമോയെന്ന ഭീതിയുണ്ടാക്കുകയും ചെയ്യുന്നു.
റോഡരികിൽ മാലിന്യം തള്ളുന്നത് ഇല്ലാതാകുകയും നിലവിൽ കുന്നുകൂടി കിടക്കുന്ന പ്രദേശങ്ങളിലെ മാലിന്യമെല്ലാം നഗരസഭ കൃത്യമായി നീക്കം ചെയ്യുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും. നിലവിൽ പ്രധാന റോഡുകളിലെ തെരുവുനായ വിളയാട്ടത്തിന് ബന്ധപ്പെട്ട അധികൃതർ ഉടൻ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.










