ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായ പാലക്കാട് ഡി.സി.സി ജനറൽ സെക്രട്ടറി എ. ആണ്ടിയപ്പുവിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിൻെറ പേരിലാണ് നടപടി. തുല്യ അംഗസംഖ്യയിൽ നിന്നിരുന്ന ഗ്രാമപഞ്ചായത്തിൽ വോട്ടെടുപ്പിൽ തൻെറ വോട്ട് അസാധുവാക്കി എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വിജയം ഉറപ്പാക്കിയെന്നതായിരുന്നു പരാതി