വാളയാറിൽ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വാളയാർ ∙ ബൈക്കിൽ കടത്തിയ അര കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുന്നംകുളം എരനെല്ലൂർ കേച്ചേരി പൊടിയട സ്വദേശി രാഹുലി(29)നെയാണ് എക്സൈസ് പരിശോധനയ്ക്കിടെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നു സാംപിൾ കഞ്ചാവുമായി പോവുന്നതിനിടെയാണു പ്രതി പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് അസി.എക്സൈസ് കമ്മിഷണർ സ്ക്വാഡും ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ചേർന്നാണു പരിശോധന നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എസ്.പ്രശോഭ്, എ.ഷൗക്കത്തലി, പ്രിവന്റീവ് ഓഫിസർ ടി.ജെ.ജയകുമാർ, പി.രവികുമാർ, കെ.വേണുകുമാർ, പി.ജയപ്രകാശ്, സിഇഒമാരായ കെ.അഭിലാഷ്, ജ്ഞാനകുമാർ, ഷൈബു, എം.അഷറഫലി, എ.ബിജു, സി.വിനുകുമാർ, പ്രമോദ്, ശ്രുതീഷ്, പി.ലൂക്കോസ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്