ആലത്തൂർ: കുറച്ച് മാസങ്ങളായി ആലത്തൂർ മേഖലയിൽ നടന്ന തുടർച്ചയായ മോഷണ പരന്പരയിലെ പ്രതികൾ ആലത്തൂർ പോലീസിന്റെ പിടിയിലായി. വ്യാപകമായി നടന്ന മോഷണങ്ങളെ തുടർന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ മേൽ നോട്ടത്തിൽ ആലത്തൂർ ഇൻസ്പെക്ടർ റിയാസ് ചാക്കീരി, സബ്ബ് ഇൻസ്പെക്ടർ എം.ആർ അരുണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സുനീഷ് എന്ന കൊറ്റൻ സുനിൽ (28),ബ്ലസൻ മോഹനൻ (22),അനുഗ്രഹ് എന്ന കണ്ണൻ (23) വിവേക് എന്ന മനു (26) എന്നിവരാണ് പോലീസ് പിടിയിലായത്.