അയല്‍വാസിയായ യുവാവിനെ കല്ലുകൊണ്ടിടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ ആറു വര്‍ഷവും മൂന്നുമാസവും തടവിന് വിധിച്ചു.
40,500 രൂപ പിഴയും അടക്കണം. അഗളി പാക്കുളം സ്വദേശി ബിനു(34)വിനെ ആക്രമിച്ച കേസിലാണ് പാക്കുളം രാമവിലാസം വീട്ടില്‍ സുരേഷിനെ (34) മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായാണ് ശിക്ഷാവിധി. പിഴത്തുകയില്‍നിന്ന് പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും വിധിച്ചു. 2022ലാണ് കേസിനാസ്പദമായ സംഭവം.