അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പാലക്കാട് ടൗണ്‍ നോർത്ത് പൊലീസിന്റെ പിടിയില്‍.
ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിന് സമീപത്തു വെച്ചായിരുന്നു ഇത്. ഒഡീസ സ്വദേശിയായ ടുഫാൻ ടുടു എന്നയാളെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇത് കാര്യമാക്കാതെ പോകാൻൻ ശ്രമിച്ചപ്പോള്‍ പ്രതി കൈയ്യില്‍ കരുതിയ കത്തി കൊണ്ട് ടൂഫാനെ ശരീരമാസകലം വരയുകയും വയറ്റില്‍ കുത്തി ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു.
പാലക്കാട് ടൗണ്‍ നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാല്‍, ഹേമാംബിക നഗർ എസ്ഐ മുജീബ്, പാലക്കാട് ടൗണ്‍ നോർത്ത് എസ് സിപിഒ നൗഷാദ് എസ് സിപിഒമാരായ സുജേഷ്, മണികണ്ഠദാസ്, സുധീഷ്, സിപിഒ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്