വാളയാർ ∙ കുഴൽപണ സംഘത്തെ ആക്രമിച്ച് 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവു മരട് അനീഷിനെ കോടതി റിമാൻഡ് ചെയ്തു. 2019ൽ ദേശീയപാത മുണ്ടൂർ പന്നിയംപാടം വളവിൽ കാറിൽ കൊണ്ടുപോയ 96 ലക്ഷം രൂപയുടെ കുഴൽപണം കവർന്ന കേസിലെ മുഖ്യ പ്രതിയാണ് അനീഷ്. കേസിൽ തുടരന്വേഷണം ആരംഭിച്ചെന്നു ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻദാസ് അറിയിച്ചു. അതേസമയം, മരട് അനീഷ് പിടിയിലായതോടെ വിവിധ സ്റ്റേഷനുകളിൽ അന്വേഷണം നിലച്ചുപോയ കേസുകൾക്കുതുമ്പുണ്ടായേക്കും