മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച*
മണ്ണാർക്കാട് :നഗരത്തിലെ നാല് വ്യാപാരസ്ഥാപനങ്ങളിൽആണ് ഇന്നലെ രാത്രി 11 മണിയോടെ കവർച്ച ഉണ്ടായതായി പോലീസ് അറിയിച്ചു . കള്ളന്മാരെ തിരിച്ചറിയാനുള്ള സി.സി.ടി.വി ദൃശ്യംപോലീസ് പുറത്ത് വിട്ടു .
മണ്ണാർക്കാട് നഗരത്തിൽ കോടതിപടി ഭാഗത്തു പ്രവർത്തിക്കുന്ന നാല് വ്യാപാരസ്ഥാപനങ്ങളില്‍ ഇന്നലെ രാത്രി 11 മണിയോടെ കവർച്ച നടന്നത് . മുൻസിപ്പൽ ബസ്റ്റാൻഡിന് സമീപമുള്ള ദേവദാസ് ഇലക്ട്രിക്കൽസ്, കോടതിപ്പടിയിലെ നാഷണൽ സ്റ്റോർ, വി കെ ഹാർഡ് വെയർ, കോടതിപ്പടി ജംഗ്ഷനിലുള്ള പച്ചക്കറി കട എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.
ഷട്ടറിൻ്റെ പൂട്ട് കുത്തി തുറന്നാണ് സ്ഥാപനത്തികത്ത് കടന്നിരിക്കുന്നത്. എന്നാൽ കവർച്ച നടന്ന വ്യാപാരസ്ഥാപനങ്ങളെല്ലാം ലോക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിക്കുന്നവയാണ്. പണം ലക്ഷ്യംവെച്ചാണ് കവർച്ചയെന്ന് പ്രാഥമിക വിവരം. നാഷണൽ സ്റ്റോറിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നും കവർച്ച നടത്തുന്ന ദൃശ്യമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ വിവരം നൽകണമെന്ന് മണ്ണാർക്കാട് പോലീസ് അധികൃതർ അറിയിച്ചു.