Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

Palakkad News by Palakkad News
10 months ago
in PALAKKAD
0
വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ

പാലക്കാട്‌ :വാളയാർ പച്ചക്കറി ചാക്കിനടിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഡിറ്റനേറ്റർ ഫ്യൂസും ജലറ്റിൻ സ്റ്റിക്കും ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കേരളത്തിലേക്കു കടത്തി നൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയായ പഴനി ധർമപുരി ഒടസൽപട്ടി സ്വദേശി സത്യരാജിനെയാണു (42) ജില്ലാ പൊലീസ് ക്രൈംബ്രാഞ്ച് ടീം അറസ്റ്റ് ചെയ്തത്. മേയ് 16നു വാളയാറിൽ പൊലീസിന്റെ വാഹനപരിശോധനയിൽ ലോറിയിൽ പച്ചക്കറി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ 25,400 ജലറ്റിൻ സ്റ്റിക്കുകളും, 3600 നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകളും, 1500 ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടിയിരുന്നു.

കേസിൽ ലോറി ഡ്രൈവർ കാർത്തിക്കിനെയും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണം നിലവിൽ ക്രൈബ്രാഞ്ച് ടീമിനാണ്. ഇന്നലെ കാർത്തിക്കുമായി കോയമ്പത്തൂർ മധുക്കരയിൽ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്താൻ പോയപ്പോഴാണു കാർത്തിക്കിനു സ്ഫോടക വസ്തുക്കൾ കൈമാറിയ കേസിലെ മുഖ്യപ്രതിയായ സത്യരാജിനെ പൊലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും. ഇയാളിൽ നിന്നു ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച 12 മൊബൈൽ ഫോണുകളും 1,50,000 രൂപയും ഇരുപതോളം സിം കാർഡുകളും കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

കേരളത്തിലെ ക്വാറികളിലേക്കും മറ്റുമായി അനധികൃതമായി സ്ഫോടക വസ്തുക്കൾ എത്തിച്ചു നൽകാൻ തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പിടിയിലായ സത്യരാജ് ഇതിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം.ഗോപകുമാർ അറിയിച്ചു. എസ്ഐ കെ.വി.രാമസ്വാമി, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.ഉവൈസ്, സി.ശ്രീനിവാസൻ, വി.ജയൻ, സി.അനീസ്, പി.പ്രദീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post

കഴിഞ്ഞമാസം മുക്കുപണ്ടം പണയംവച്ച് നാലു ലക്ഷം തട്ടി. വീണ്ടും തട്ടിപ്പിന് എത്തിയപ്പോൾ പിടിയിലായി

Next Post

മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

Palakkad News

Palakkad News

Next Post
മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News