സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പുതുശേരിയിൽ നടന്ന ത്രിപുര ഐക്യദാർഢ്യ ഫണ്ട് ശേഖരണം
പാലക്കാട്
ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നതു മുതൽ അക്രമങ്ങൾ അരങ്ങേറികൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ പ്രവർത്തകരും മറ്റ് ജനാധിപത്യ വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. സിപിഐ എം നേതാക്കളേയും പ്രവർത്തകരേയും നിരന്തരം വേട്ടയാടുകയാണ്.
ബിജെപി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കാൻ പോയ മുൻ മുഖ്യമന്ത്രി മണിക്സർക്കാരിനേയും മറ്റ് നേതാക്കളേയും അതിക്രൂരമായാണ് ആക്രമിച്ചത്.
സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസടക്കം അക്രമികൾ തീയിട്ടു. ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ ശനിയാഴ്ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ ഫണ്ട് ശേഖരിച്ചു.
മുഴുവൻ ബ്രാഞ്ചുകളിലും പ്രവർത്തകർ വിവിധ സ്ക്വാഡുകളായി ധനസമാഹരണം നടത്തി. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ യാക്കര മുറിക്കാവിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് പുതുശേരിയിലും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഇ എൻ സുരേഷ്ബാബു വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം, സി കെ ചാമുണ്ണി തേങ്കുറുശി, പി കെ ശശി കുലുക്കിലിയാട്, ടി കെ നാരയണദാസ് മുണ്ടൂർ, വി കെ ചന്ദ്രൻ ഒറ്റപ്പാലം, പി മമ്മിക്കുട്ടി എംഎൽഎ കൂറ്റനാട് സെന്റർ, വി ചെന്താമരാക്ഷൻ ചിറ്റൂർ എന്നിവിടങ്ങളിലും ധനശേഖരണത്തിന് നേതൃത്വം നൽകി.
ബക്കറ്റ് പിരിവകുമ്പോൾ എത്ര കിട്ടി എന്നോ ആരോടും കണക്കു ബോഡിപ്പിക്കേണ്ടല്ലോ. അപ്പോൾ ഇഷ്ടംപോലെ ചെയ്യാം.
വളരെ നല്ല രീതിയിൽ തട്ടിപ്പു നടത്താം.