പാലക്കാട്ജില്ലയിൽ കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അവശേഷിക്കുന്നത് 13,000 ഡോസ് മാത്രം. രണ്ടു ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ബാക്കി. ഉള്ളതിൽ കൂടുതൽ രണ്ടാം ഡോസിന് നീക്കിവയ്ക്കും. വാക്സിൻ വിതരണത്തിന് 110 കേന്ദ്രം സജ്ജമാക്കിയെങ്കിലും 25 ഇടങ്ങളിൽ മാത്രമാണ് കഴിഞ്ഞ ദിവസം വാക്സിനേഷൻ നടത്തിയത്. ദിവസം പതിനായിരത്തിനുമേൽ കുത്തിവയ്പ് നൽകിയത് നാലായിരമായി കുറഞ്ഞു. ജനുവരി 16ന് വിതരണം തുടങ്ങി ഏപ്രിൽ 17 വരെ ജില്ലയിൽ 3,97,041 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 3,46,809 പേർ ആദ്യ ഡോസെടുത്തു. 50,232 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ രണ്ടാം ഡോസ് കൃത്യ സമയം നൽകാനാകാതെ വരും.