മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്ജെ സി ഐ പുരസ്കാരം നേടി
പാലക്കാട്:കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നണി പോരാളികളായി നിന്ന് ശക്തമായ പ്രതിരോധനിര സ്യഷ്ടിച്ച യുവ സംഘടനക്കുള്ള പുരസ്കാരം പ്രശസ്ത സിനിമ താരം ദേവനിൽ നിന്നും ജെസിഐ പാലക്കാടിന്റെ നിയുക്ത പ്രസിഡന്റ് അജയ് ശേഖർ ഏറ്റു വാങ്ങി.നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണി ലാണ് പരിപാടി സംഘടിപ്പിച്ചത്. ജോയിന്റ് സെക്രട്ടറി നിയാസ്, ഡയറക്ടർ പ്രവീൺ,സെക്രട്ടറി സറീന ഹനീഫ തുടങ്ങിയവർ പങ്കെടുത്തു