പാലക്കാട്: ജില്ലയിൽ കോവിഡ് ബാധിതർ കൂടുന്നതിനനുസരിച്ച് തീവ്രബാധിത മേഖലകളും കൂടുന്നു. ആരോഗ്യവകുപ്പിന്റെ ഞായറാഴ്ചത്തെ റിപ്പോർട്ടനുസരിച്ച് പാലക്കാട് നഗരസഭാപരിധിയിലാണ് ഏറ്റവും കൂടുതൽ തീവ്രബാധിത മേഖലകളുള്ളത്. നഗരസഭയിലെ 13 വാർഡുകളാണ് തീവ്രബാധിത മേഖലകളായിട്ടുള്ളത്.