അട്ടപ്പാടിയിൽ കോടതിയനുവദിച്ച് ദശാബ്ദം പിന്നിടുമ്പോൾ ചുവപ്പുനാടയിൽ കുരുങ്ങി നടപടികൾ. ജഡ്ജി ഉൾെപ്പടെ 22 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. കോടതി കെട്ടിടം സംബന്ധിച്ച് ചില അവ്യക്തത ഉണ്ടായിരുന്നു എങ്കിലും ഐ.ടി.ഡി.പി കൈവശത്തിലുള്ള കെട്ടിടം കോടതിക്ക് വിട്ടുനൽകാൻ തീരുമാനമായതാണ്. കോടതി ആവശ്യത്തിനായി കെട്ടിടം ജില്ല ജഡ്ജിക്ക് കൈമാറിയിട്ടുള്ളതുമാണ്.
2005ലാണ് ആദിവാസി മേഖല പരിഗണിച്ച് ഹൈകോടതി ഉത്തരവുണ്ടായത്. നിലവിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും മുൻ ഐ.ടി.ഡി.പി കെട്ടിടവും പങ്കിടുന്ന സ്ഥലം അതിർത്തി നിർണയം നടത്തി വേർതിരിച്ചിട്ടുണ്ട്. കോടതി കെട്ടിടത്തിനായി കണ്ടെത്തിയ ഹാളിൽ ജഡ്ജി ചേംബർ ഉൾപ്പടെയുള്ളവക്കായി അറ്റകുറ്റപ്പണിക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതാണ്.അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾ ഉൾപ്പടെ ഉള്ളവരുടെ പരാതികൾ തീർപ്പുകൽപിക്കാൻ 50 കിലോമീറ്റർ താണ്ടി മണ്ണാർക്കാട് മുൻസിഫ് കോടതിയെയാണ് സമീപിക്കുന്നത്