പാലക്കാട്
വീടിനുള്ളിൽ പണംവച്ച് ചീട്ടുകളിച്ച ഇരുപതംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്തു. പ്രതികളിൽനിന്ന് 20,000രൂപ പിടിച്ചെടുത്തു. ഗൂഗിൾ പേ മണി ട്രാൻസ്‌ഫർ ഉപയോഗിച്ചാണ് കളിക്കാർ പണമിടപാട് നടത്തിയത്.
പ്രതികൾക്കെതിരെ കേരള ഗെയിമിങ് ആക്റ്റ് പ്രകാരവും കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കെഡോ ആക്റ്റ് പ്രകാരവും കേസെടുത്തു. യാക്കര സ്വദേശി വത്സന്റെ വീട്ടിലാണ് ചീട്ടു കളിച്ചത്. നർകോട്ടിക് സെൽ ഡിവൈഎസ്‌പി സി ഡി ശ്രീനിവാസൻ, ടൗൺ സൗത്ത് എസ്‌ഐ ഷിജു ഏബഹാം, എസ്ഐ ഉദയകുമാർ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.










