CBI റിപ്പോർട്ട് തള്ളി നാഷണൽ ജനതാദൾ, സിബിഐ യുടെ കോലത്തിൽ ചെരിപ്പൂരി അടിച്ചു വനിതാ പ്രവർത്തകർ.
വാളയാർ പെൺകുട്ടികളുടെ ദാരുണ മരണം കഴിഞ്ഞ് 7 കൊല്ലമായിരിക്കുന്നു. ഇപ്പോഴും, ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് ഭരണകൂടം ചർച്ചചെയ്യുന്നത്. പ്രതികളെ കണ്ടെത്തിയിട്ടില്ല, ശിക്ഷിച്ചിട്ടില്ല. അന്വേഷണം, CBI യെ ഏൽപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. മറിച്ച്, പെൺകുട്ടിയുടെ അച്ഛനേയും അമ്മയേയും പ്രതിയാക്കുന്ന വിചിത്രമായ നടപടിയാണ് CBI യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. വാളയാർ കേസിൽ, കൊല്ലപ്പെട്ട പെൺകുട്ടികളുടെ അച്ഛനെയും, അമ്മയെയും പ്രതി ചേർത്ത CBI നടപടി അപലപനീയവും നിയമവിരുദ്ധവുമാണ്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, പ്രതികളെ പിടികൂടാനും വിചാരണ ചെയ്യാനു മുള്ള നടപടികളിൽ വീഴ്ചവരുത്തിയ CBI, ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനും കേരളത്തെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.
കുറ്റകൃത്യം പോലീസിനെ അറിയിക്കുന്നതിൽ കാലതാമസം വന്നു എന്ന ആരോപണം മാത്ര മാണ് കുട്ടികളുടെ അച്ഛനും അമ്മക്കും എതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. ഏഴുകൊല്ലത്തിലധികമായി നീതിക്കുവേണ്ടി പോരാടുന്ന അച്ഛനും അമ്മക്കും എതിരെ കേസ് എടുത്തിരിക്കുന്നത് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ്.
വാളയാർ പെൺകുട്ടികളുടെ ദാരുണ മരണം കഴിഞ്ഞ് 7 കൊല്ലമായിരിക്കുന്നു. ഇപ്പോഴും, ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് ഭരണകൂടം ചർച്ചചെയ്യുന്നത്. പ്രതികളെ കണ്ടെത്തിയിട്ടില്ല, ശിക്ഷിച്ചിട്ടില്ല. അന്വേഷണം, CBI യെ ഏൽപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. മറിച്ച്, പെൺകുട്ടിയുടെ അച്ഛനേയും അമ്മയേയും പ്രതിയാക്കുന്ന വിചിത്രമായ നടപടിയാണ് CBI യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
വാളയാർ കേസിൽ, കൊല്ലപ്പെട്ട പെൺകുട്ടികളുടെ അച്ഛനെയും, അമ്മയെയും പ്രതി ചേർത്ത CBI നടപടി അപലപനീയവും നിയമവിരുദ്ധവുമാണ്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, പ്രതികളെ പിടികൂടാനും വിചാരണ ചെയ്യാനു മുള്ള നടപടികളിൽ വീഴ്ചവരുത്തിയ CBI, ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനും കേരളത്തെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.
കുറ്റകൃത്യം പോലീസിനെ അറിയിക്കുന്നതിൽ കാലതാമസം വന്നു എന്ന ആരോപണം മാത്ര മാണ് കുട്ടികളുടെ അച്ഛനും അമ്മക്കും എതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ കാലതാമസം ഉണ്ടായിട്ടില്ല. ഏഴുകൊല്ലത്തിലധികമായി നീതിക്കുവേണ്ടി പോരാടുന്ന അച്ഛനും അമ്മക്കും എതിരെ കേസ് എടുത്തിരിക്കുന്നത് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ്.
കുട്ടികളുടെ അമ്മ നല്കിയ പരാതിയിൽ പോലീസ്, നടപടി സ്വീകരിക്കാതെ അന്വേഷണം പാളിപ്പോയ അവസരത്തിൽ കുട്ടികൾക്കു നീതി ലഭിക്കണം എന്ന മുദ്രാവാക്യവുമായി 17-10-2020 മുതൽ 2-11-2020 വരെ വാളയാറിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്കു നാഷണൽ ജനതാദൾ നടത്തിയ 17 ദിവസം നീണ്ടു നിന്ന കാൽനടജാഥയാണ് വാളയാർ കേസ് വീണ്ടും സജീവമാക്കിയതു എന്നതു മറ ക്കാനാവില്ല. മറ്റൊരു രാഷ്ട്രീയപാർട്ടിയും ഈ വിഷയം ഏറ്റെടുത്തില്ല.
വാളയാർ കേസ് വീഴ്ച കൂടാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിയമനടപടികളും പ്രക്ഷോഭ പരിപാടികളുമായി 25.01.2025 നു വാളയാറിൽ നിന്ന് പാലക്കാട് കലക്ടറേറ്റിലേക്കു നീതി യാത്ര നടത്തുകയാണ്. 25.1.2025 രാവിലെ 9 മണിക്ക് വാളയാർ അട്ടപ്പള്ളത്തുവെച്ച് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ശ്രീ ജോൺ ജോൺ നീതിയാത്ര ഉദ്ഘാടനം ചെയ്യുന്നു. 2020 ഒക്ടോബറിൽ, വാളയാറിൽ നിന്ന് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ലോംഗ് മാർച്ച് നയിച്ച, നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സെനിൻ റാഷി നീതിയാത്ര നയിക്കുന്നു