വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം : കെ.എം.അഭിജിത്ത്
വാളയാർ സഹോദരിമാരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾ സിപിഎംന് നേതാക്കൾ ആയത് കൊണ്ടാണ് കേസ് അട്ടിമറിക്കപ്പെടുന്നത് എന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്.”വിധിദിനം മുതൽ ചതിദിനം വരെ” എന്ന പേരിൽ വാളയാർ സഹോദരിമാരുടെ മാതാപിതാക്കൾ അനുഷ്ഠിക്കുന്ന സത്യാഗ്രഹ സമരത്തിന് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു വന്നതായിരുന്നു കെ.എം.അഭിജിത്ത്.പിണറായി സർക്കാർ ഭരിക്കുമ്പോൾ സംസ്ഥാന ഗവണ്മെന്റിന്റെ അന്വേഷണ ഏജൻസിയിൽ നിന്നും കൊല്ലപ്പെട്ട പെൺകുഞ്ഞുങ്ങൾക്ക് നീതി ലഭിക്കില്ലെന്നും, അത് കൊണ്ട് തന്നെ അന്വേഷണം സി.ബി.ഐ.യെ ഏൽപ്പിക്കണം എന്നും കെ.എസ്.യു. പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ഒക്ടോബർ 31 ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ രാവിലെ 10 മണി മുതൽ നവംബർ 1ന് രാവിലെ 10 മണി വരെ ഉപവാസസമരം അനുഷ്ഠിക്കും എന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് പ്രഖ്യാപിച്ചു.
കെ.എസ്.യു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, NSUI അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ ശങ്കർ പ്ലാക്കാട്ട്, KSU ജില്ലാ സെക്രട്ടറിമാരായ അജാസ് കുഴൽമന്ദം, ഡാനിഷ് കരിമ്പാറ, KSU ബ്ലോക്ക് പ്രസിഡന്റുമാരായ നിഖിൽ കണ്ണാടി, പ്രിൻസ് ആനന്ദ്, കലാശാല ജില്ലാ കൺവീനർ ശ്യാം ദേവദാസ്, യൂത്ത് കോൺഗ്രസ്സ് – കോൺഗ്രസ്സ് നേതാക്കളായ ഗിരീഷ് ഗുപ്ത, സനൂപ്, മുരളി, സതീഷ്, സ്റ്റാൻലി തുടങ്ങിയവരും പങ്കെടുത്തു.