മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ ക്യാബസ് ഇൻ്റർവ്യൂ വഴി ദുബായിൽ പ്ലേയ്സ്മെൻറ് ലഭിച്ച 91 ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്കുള്ള വിസ വിതരണ പരിപാടിയുടെ ഉദ്ഘാടനം മലബുഴ എം എൽ എ ശ്രീ.എ.പ്രഭാകരൻ നിർവഹിച്ചു. തൊഴിലില്ലായ്മ രൂക്ഷമായ ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വിദേശത്ത് തൊഴിൽ നൽകുന്ന കോളേജിൻ്റെ പ്രയത്നം ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.പാലക്കാട് രൂപത ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് അദ്ധ്യക്ഷനായിരുന്നു. ഏറെ പ്രതിക്ഷയോടെയാണ് വിദ്യാർത്ഥികളായ നിങ്ങളെ വിദേശത്തേക്കയക്കുന്നതെന്നും പ്രതീക്ഷക്കൊത്ത് ആദർശങ്ങളെ മുൻനിർത്തി നിങ്ങൾ ഉയരുകയും വളരുകയും വേണമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ.സി.സി ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു തുടർന്ന് വിദ്യാർത്ഥികളുടെ വിസ വിതരണം ചെയ്തു. ഡയറക്ടർ റവ.ഡോ.മാത്യൂ ജോർജജ് വാഴയിൽ ആശംസകളർപ്പിച്ചു. ദുബായിലെ വെസ്റ്റിൻ, ലെ മെറീഡിയൻ, മാരിയോട്ട് മെർക്കസ് തുടങ്ങിയ പ്രസിദ്ധ ഹോട്ടൽ ശൃഗലകളിലേക്കുള്ള ജോലി വിസയാണ് വിതരണം ചെയ്തത്. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽകൂനൽ നന്ദിയും പറഞ്ഞു.