സംസ്ഥാന സമിതി യോഗം മുൻ എം.പി.പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു.
പാലക്കാട്:കേരളത്തിലെ കോൺഗ്രസ്സ് അനുകൂല നിർമാണ തൊഴിലാളികളുടെ പ്രബല സംഘടന ആയ ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം മുൻ എം.പി.പി.സി.ചാക്കോ ഓൺലെയിനിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. ഭാവിയിൽ ബി& ആർ.ഡബ്ല്യു.എഫ്.കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർടിക്ക് പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു.
സംഘടനയുടെ താത്കാലിക ഭാരവാഹികളായി അഡ്വ. പി. എം.സുരേഷ് ബാബു ( പ്രസിഡൻ്റ് )എ.രാമസ്വാമി (വർക്കിംഗ് പ്രസഡൻ്റ് )അഡ്വ. ഷെരീഫ് മരക്കാർ ( സീനിയർ വൈസ് പ്രസിഡൻ്റ്) ടി. വി. പുരം. രാജു ( ജനറൽ സെക്രട്ടറി)എം. പി. ജനാർദനൻ (ട്രഷറർ) എന്നിവരെതെരഞ്ഞെടുത്തു. ഓഗസ്റ്റ് മാസം കോഴിക്കോട് വച്ച് ചേരുന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കുമെന്ന് വർക്കിങ്ങ് പ്രസിഡൻ്റ് എ.രാമസാമി അറിയിച്ചു.