Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന്

Palakkad News by Palakkad News
6 years ago
in PALAKKAD
0
റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ആര്‍.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ-നടക്കാവ്, വാടാനംകുറുശ്ശി മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ജനുവരി 23 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനാകും. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയാകും.

അകത്തേത്തറ റെയില്‍വേ ഗേറ്റിന് സമീപം സംഘടിപ്പിക്കുന്ന യോഗത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയാകും. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍, പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ. പ്രിയ അജയന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍, ആര്‍ ബി ഡി സി കെ മാനേജിങ് ഡയറക്ടര്‍ ജാഫര്‍ മാലിക് സംസാരിക്കും.

  • അകത്തേത്തറ – നടക്കാവ് മേല്‍പ്പാലം

അകത്തേത്തറ -നടക്കാവ് മേല്‍പ്പാലത്തിനായി 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി 36 കോടിയാണ് കിഫ്ബിയില്‍ നിന്നും നീക്കിവെച്ചിട്ടുള്ളത്. 35 ഓളം സ്ഥലം ഉടമകളില്‍ നിന്നായി ഒരേക്കര്‍ ഏഴ് സെന്റ് ഭൂമിയാണ് മേല്‍പ്പാലത്തിനായി ഏറ്റെടുത്തത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലമുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്. പാലക്കാട് 2, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 42 സ്ഥലങ്ങളാണ് ഏറ്റെടുത്തത്. കല്ലേക്കുളങ്ങര മുതല്‍ ആണ്ടിമഠം വരെയുള്ള റെയില്‍ പാതയ്ക്ക് കുറുകെ രണ്ടുവരി പാതയായി 10.90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പ്പാലം നിര്‍മിക്കുക. ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം.

  • വാടാനാംകുറുശ്ശി മേല്‍പ്പാലം

വര്‍ഷങ്ങളായി വാടാനാംകുറുശ്ശിയിലൂടെ കടന്നു പോകുന്ന ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റെയില്‍വേ പാതയിലെ ഗെയ്റ്റടവുമൂലം ഉണ്ടാകുന്ന ഗതാഗത തടസ്സം സുഗമമായ പാലക്കാട് ഗുരുവായൂര്‍ പാതയിലെ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. അനുദിനം 14 തവണയാണ് ഇവിടെ ഗെയ്റ്റ് അടക്കുക. ഈ സാഹചര്യം മറികടക്കാന്‍ വാടാനാംകുറുശ്ശിയില്‍ മേല്‍പാലം നിര്‍മിക്കണമെന്നത് ജനങ്ങളുടേ ഏറെ കാലമായുള്ള ആവശ്യമാണ്. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.യുടെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മേല്‍പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പദ്ധതിക്കായി 34 കോടിയാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്. സാധാരണ കോണ്‍ക്രീറ്റ് നിര്‍മാണ രീതിയില്‍ നിന്നും വ്യത്യസ്തമായി സ്റ്റീല്‍ കൂടുതല്‍ ഉപയോഗിച്ചാണ് പാലം നിര്‍മാണം. ആറുമാസത്തിനകം മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

വാളയാര്‍ കേസ്: കോടതിയില്‍ ഹാജരായ രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

Next Post

ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

Palakkad News

Palakkad News

Next Post
ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

ഇടതു പക്ഷ ഗവണ്മെന്റ് നെ ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News