കേരളത്തിന്റെ അഭിമാനമായ ഡോ. കെ ആർ നാരായണന്റെ ജൻമശതാബ്ദി ആഘോഷം നടക്കുകയാണ്. മികച്ച നയതന്ത്രജ്ഞനായ അദ്ദേഹം ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തെ മൂന്ന് തവണ പാർലമെൻറിൽ പ്രതിനിധീകരിച്ചു. കോട്ടയത്തെ സാധാരണ കുടുംബത്തിൽ ജനിച്ച്, കഷ്ടപെട്ട് പഠിച്ച് ഇന്ത്യയുടെ പ്രഥമ പൗരൻ വരെ എത്തിയ അദ്ദേഹം ഏവർക്കും അഭിമാനമാണ്. കെ.ആർ നാരായണൻ ഉയർത്തിപിടിച്ച ജനാധിപത്യ മതേതരത്വ ഭരണഘടന മൂല്യങ്ങൾ എന്നും ഉയർത്തിപിടിച്ച വ്യക്തിയാണ്. പാലക്കാട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ആർ. നാരായണന്റെ ജൻമദിനത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന നടത്തി