മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണം – ഷാഫി പറമ്പില്‍ എംഎല്‍എ
➖➖➖➖➖➖➖➖➖➖➖➖
ആലത്തൂര്‍: കേന്ദ്ര സർക്കാരിന്റെ കർഷക കരിനിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പരിപാടിയുടെ പ്രചരണാർത്ഥം ആലത്തൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണമെന്ന് അദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡണ്ട് എൻ വിഷ്ണു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെഎം ഫെബിൻ .ഒ കെ ഫാറൂഖ്. ഡോ: സരിൻ. ജസീർ മുണ്ടോട്ട്. മണ്ഡലം പ്രസിഡണ്ട് മാരായ രാഗേഷ് കടംപിടി. പി കെ പ്രവീൺ. സി മുകുന്ദൻ. മുനാഫർ തുടങ്ങിയവർ സംസാരിച്ചു